കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകരജ്യോതി കണ്ട് മടങ്ങാന്‍ 610 ബസുകള്‍

  • By Staff
Google Oneindia Malayalam News

ശബരിമല: മകരജ്യോതി ദര്‍ശനത്തിനുശേഷം അയ്യപ്പഭക്തന്‍മാരുടെ മടക്കയാത്രക്കായി കെഎസ്ആര്‍ടിസി 610 ബസ്സുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനവരി 14 തിങ്കളാഴ്ച വൈകുന്നേരമാണ് ഭക്തലക്ഷങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മകരജ്യോതി ദര്‍ശനവും മകരസംക്രമപൂജയും.

മകരജ്യോതി കണ്ടുകഴിഞ്ഞ്, മലയിറങ്ങുന്ന അയ്യപ്പന്മാര്‍ക്ക് ഉടന്‍ നാട്ടിലേക്ക് മടങ്ങാവുന്ന വിധത്തിലാണ് കെഎസ്ആര്‍ടിസി വിപുലമായ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്.

തിരുവനന്തപുരം, കോട്ടയം, ചെങ്ങന്നൂര്‍ ഡിപ്പോകളില്‍ നിന്നും 100 വീതവും കൊട്ടാരക്കര 90, പത്തനംതിട്ട50, പുനലൂര്‍ 40, എറണാകുളം, കിളിമാനൂര്‍, ആറ്റിങ്ങല്‍, ചടയമംഗലം, മാവേലിക്കര, കായംകുളം, തിരുവല്ല, ചങ്ങനാശേരി, ഗുരുവായൂര്‍, തൃശൂര്‍, കൊല്ലം, അടൂര്‍, ആലപ്പുഴ, പാലക്കാട് ഡിപ്പോകളില്‍ നിന്ന് 20 വീതവും ചേര്‍ത്തല, ഹരിപ്പാട് ഡിപ്പോകളില്‍ നിന്ന് അഞ്ച് വീതവും ബസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

ടൂറിസ്റ്ബസുകളില്‍ വരുന്ന അയ്യപ്പന്മാരെ നിലയ്ക്കല്‍ തടഞ്ഞ് കെഎസ്ആര്‍ടിസി ബസുകളിലാണ് പമ്പയ്ക്ക് കയറ്റിവിടുന്നത്. നിലയ്ക്കല്‍-പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി 10 മിനിറ്റ് ഇടവിട്ട് ചെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X