വനം വകുപ്പ് ആദിവാസികള്‍ക്കെതിരല്ല
തിരുവനന്തപുരം: ആദിവാസികള്‍ക്ക് നല്കുന്നതിനായുള്ള ഭൂമി കണ്ടെത്തുന്നതില്‍ വനം വകുപ്പ് തടസങ്ങള്‍ സൃഷ്ടിക്കുകയാണെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് വനം മന്ത്രി കെ. സുധാകരന്‍.
ആദിവാസി സമരം അവസാനിക്കുന്നതിന് വളരെ മുമ്പു തന്നെ ആദിവാസികള്‍ക്കായി ഭൂമി കണ്ടെത്തുന്നതിനും അതിനുള്ള നിയമതടസങ്ങള്‍ നീക്കുന്നതിനും റവന്യു വകുപ്പിന്റെ സഹകരണത്തോടെ വനം വകുപ്പ് നടപടികള്‍ ആരംഭിച്ചിരുന്നു.
സമൂഹത്തിന്റെ താഴേത്തട്ടില്‍ കിടക്കുന്ന ആദിവാസികള്‍ക്കായി പല ക്ഷേമപദ്ധതികളും വനംവകുപ്പ് നടപ്പിലാക്കുന്നുണ്ടെന്ന് സുധാകരന്‍ ജനവരി 13 ഞായറാഴ്ച പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.












Click it and Unblock the Notifications