സൈന്യത്തെ കുറയ്ക്കല്‍ പാക് നടപടിക്ക് ശേഷം
ദില്ലി: അതിര്‍ത്തിയിലെ സൈനികരെ കുറയ്ക്കണമെങ്കില്‍ പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കണം. സമാധാനപരമായ ചര്‍ച്ചകളിലൂടെ പാകിസ്ഥാനുമായുള്ളപ്രശ്നം പരിഹരിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. - പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പറഞ്ഞു.
ഇന്തോ-പാക് അതിര്‍ത്തിയില്‍ സൈനികവിന്യാസം പൂര്‍ത്തിയായിക്കഴിഞ്ഞു.ജനവരി 14 തിങ്കളാഴ്ചയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആറ് ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന് പുറപ്പെടുന്നതിനുമുമ്പായിരുന്നു അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനം.
പാകിസ്ഥാന്റെ പിന്തുണയോടെയുള്ള തീവ്രവാദം ഇന്ത്യയിലെ ജനങ്ങള്‍ക്ക് മടുത്തിരിക്കുന്നു. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈനികനീക്കം നടത്തിയതിനാലാണ് ഇന്ത്യയും അങ്ങിനെ ചെയ്യാന്‍ പ്രേരിതരായതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications