സൈന്യത്തെ പിന്‍വല്കിക്കണമെന്ന് പാകിസ്ഥാന്‍
ഇസ്ലാമബാദ്: ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെന്ന് പാകിസ്ഥാന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ റഷീദ് ഖുറൈഷി ജനവരി 14 തിങ്കളാഴ്ച ആവശ്യപ്പെട്ടു.
സമാധാന കാലത്ത് സൈന്യം നിലകൊള്ളുന്ന കേന്ദ്രങ്ങളിലേക്ക് ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം.
ഇന്ത്യയുടെ സൈന്യത്തെ അതിര്‍ത്തിയില്‍ നിരത്തിയതുകൊണ്ടാണ് പാകിസ്താനും അത് ചെയ്യേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ നീക്കം ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം വഷളാക്കിയിട്ടുണ്ട്.
അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കാതെ ഇന്ത്യ അതിര്‍ത്തിയിലെ സൈന്യത്തെ പിന്‍വലിക്കുകയില്ലെന്ന് ഇന്ത്യയുടെ പ്രതിരോധമന്ത്രി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് റഷീദ് ഖുറൈഷി ഈ പ്രസ്താവന നടത്തിയത്.












Click it and Unblock the Notifications