കേരളം നുകരാനെത്തിയത് മക്ാര്‍ട്നി
തിരുവനന്തപുരം: ആദ്യ ജെയിംസ് ബോണ്ട് ചിത്രത്തിലെ നായകനല്ല, ബീറ്റില്‍സിന്റെ ഗായകനും ഗിത്താറിസ്റുമായ പോള്മക്ാര്ട്നിയാണ് ആലപ്പുഴയില്‍ എത്തിയത്. കാമുകി ഹീതര്‍ മില്‍സിന്റെ ജന്മദിനം ആഘോഷിക്കാനാണ് മക്ാര്‍ട്നി കേരളത്തിലെത്തിയത്.
ആദ്യ ജെയിംസ് ബോണ്ട് ചിത്രത്തില്‍ ജെയിംസ്ബോണ്ടിന് ജീവന് നല്കിയ ഹോളിവുഡ് നടന് സിയാന് കോണേറി കേരളത്തിലെത്തിയെന്നായിരുന്നു ആദ്യം പ്രചരിച്ച വാര്‍ത്ത. കൂടെ ബീറ്റില്‍സ് ഗായകന് പോള്മക്ാര്ട്നിയും മൈക്കേല്‍ ജാക്സന്റെ സഹോദരി ജാനറ്റ് ജാക്സണും ഉണ്ടെന്നായിരുന്നു ഞായറാഴ്ച പ്രചരിച്ച വാര്‍ത്ത.
എന്നാല്‍ ജാനറ്റ്ജാക്സണും സിയാന് കോണേറിയുമില്ല. റോക്ക് സംഗീതത്തിലൂടെ കോടീശ്വരനായ ബീറ്റില്‍സ് ഗായകന് പോള്മക്ാര്ട്നി മാത്രമേയുള്ളൂ. കൂടെ അദ്ദേഹത്തിന്റെ പുതിയ കാമുകി- ഹീതര്‍ മില്‍സ് മാത്രം. പത്രക്കാരുടെ ശല്ല്യപ്പെടുത്തല്‍ അനുവദിക്കരുതെന്ന് മക്ാര്‍ട്നി ഹോട്ടല്‍ ജീവനക്കാര്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മക്ാര്‍ട്നിയും ഹീതര്മില്സും സ്വകാര്യജെറ്റ്വിമാനത്തിലാണ് കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയത്. കേരളത്തിലെ ടൂറിസ്റ് കേന്ദ്രങ്ങള്‍ ഒന്നിനു പിറകേ ഒന്നായി ഇരുവരും പിന്നിട്ടുകൊണ്ടിരിക്കുകയാണ്.
കുമാരകത്തെ കോക്കനട്ട് ലഗൂണില്‍ അവര്‍ താമസിച്ചിരുന്നു. കാസിനോ ഗ്രൂപ്പിന്റെ ഹൗസ് ബോട്ടില്‍ വേമ്പനാട്ട് കായലില്‍ രാത്രി ഏറെ നേരം അവര്‍ ചെലവഴിച്ചു . മൃഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന മക്ാര്‍ട്നി കടുത്ത സസ്യാഹാരിയാണ്. അദ്ദേഹം കേരളത്തിന്റെ ആയുര്‍വേദവും പരീക്ഷിച്ചുനോക്കി. യോഗ അദ്ദേഹത്തിന് നേരത്തെ അറിയാം.
തേക്കടിയിലെ സ്പൈസ് വില്ലേജിലും ആലപ്പുഴയിലെ മാരാരി കടപ്പുറത്തും ഇരുവരും സമയം ചെലവിട്ടു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications