മകരജ്യോതി കാണാന്‍ പതിനായിരങ്ങള്‍
പന്തളം: മകരജ്യോതികാണാന് ശബരിമലയില്‍ അയ്യപ്പഭക്തന്മാരുടെ അഭൂതപൂര്‍വമായ തിരക്ക്. അയ്യപ്പവിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന നടക്കുന്നനേരമാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുക.
ജനവരി 14 വൈകീട്ടാണിത്. ഏതാണ്ട് മൂന്ന് ലക്ഷം അയ്യപ്പന്മാര് സന്നിധാനത്ത് മകരജ്യോതി കാണാന്‍ തിങ്ങിക്കൂടിയിട്ടുണ്ട്. തിരക്കുമൂലം അപകടങ്ങളുണ്ടാകാതിരിക്കാന്‍ വേണ്ട മുന്‍ കരുതല്‍ എടുത്തിട്ടുണ്ടെന്ന് ദേവസ്വംമന്ത്രി ജി. കാര്ത്തികേയന് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ 11.22നായിരുന്നു മകരസംക്രമപൂജ. മകരസംക്രമത്തോടനുബന്ധിച്ച് തിങ്കളാഴ്ച നെയ്യഭിഷേകം നടന്നു. തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും കൊണ്ടുവന്ന അയ്യപ്പമുദ്രയിലെ നെയ്യാണ് ഇതിനുപയോഗിച്ചത്. തന്ത്രി കണ്ഠരര് മോഹനരര് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
മകരജ്യോതിയോടെ, മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തിയാകും. അതോടെ ഒരു ശബരിമലതീര്ത്ഥാടനക്കാലം കൂടി അവസാനിക്കും. ശബരിമലയില്‍ അടുത്തകൊല്ലം കൂടുതല്‍ വികസനപരിപാടികള്‍ നടപ്പാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എന്‍. ബാബു പറഞ്ഞു.
ആയിരക്കണക്കിന് അയ്യപ്പന്മാരുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ശരണഘോഷങ്ങളുടെ അകമ്പടിയോടെയാണ് ജനവരി 12 ശനിയാഴ്ച തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications