വല്ലാര്‍പ്പാടം പദ്ധതിക്ക് വിദേശ നിക്ഷേപം തേടുന്നു
കൊച്ചി: വല്ലാര്‍പ്പാടം കണ്ടയിനര്‍ ടെര്‍മിനല്‍ പദ്ധതി നടപ്പിലാക്കുന്നതിനായി വിദേശ നിക്ഷേപം തേടും. ഇതിനായി കേന്ദ്ര ഷിപ്പിംഗ് മന്ത്രി വേദ് പ്രകാശ് ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘം നാല് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തും.
ജനവരി 13 ഞായറാഴ്ച കൊച്ചി ചേംബര്‍ ഒഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി നല്‍കിയ സ്വീകരണചടങ്ങിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
കൊച്ചി തുറമുഖ ട്രസ്റ് ചെയര്‍മാന്‍ ജേക്കബ് തോമസും ഷിപ്പിംഗ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും വിദേശസന്ദര്‍ശനം നടത്തുന്ന വിദഗ്ധ സംഘത്തിലുണ്ടാവും. മലേഷ്യ, സിങ്കപ്പൂര്‍, ഹോങ്കോംഗ്, ദുബായി എന്നീ രാജ്യങ്ങളിലാണ് സമിതി സന്ദര്‍ശനം നടത്തുന്നത്.
നിര്‍മ്മിച്ച് നടത്തി കൈമാറുക (ബിഒടി) അടിസ്ഥാനത്തിലാണ് ടെര്‍മിനല്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. നിക്ഷേപകരുടെ പ്രതികരണം പഠിച്ച ശേഷമായിരിക്കും കരാര്‍ വ്യവസ്ഥകളെ കുറിച്ച് തീരുമാനിക്കുന്നത്.












Click it and Unblock the Notifications