കോഴിക്കോഴ: സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഹര്‍ജി
കൊച്ചി: കോഴിക്കോഴ വിവാദവുമായി ബന്ധപ്പെട്ട് തന്നെ സസ്പെന്റ് ചെയ്ത നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നികുതി ഡെപ്യൂട്ടി കമ്മിഷണര്‍ എസ്. അനില്‍കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
സംസ്ഥാനത്തിന് പുറത്തു നിന്നുള്ള കോഴിക്കര്‍ഷകര്‍ക്ക് നികുതിയിളവ് നല്‍കിയതിനെ കുറിച്ച് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ഉന്നയിച്ച ചോദ്യത്തിന് ധനമന്ത്രി ശങ്കരനാരായണന് തെറ്റായ മറുപടി നല്‍കിയെന്നതിന്റെ പേരിലാണ് തന്നെ സസ്പെന്റ ്ചെയ്തതെന്ന് ഹര്‍ജിയില്‍ പറയുന്നു.
മന്ത്രിയുടെ ഓഫീസില്‍ നിന്നും ഇതു സംബന്ധിച്ച് എന്തെങ്കിലും വിജ്ഞാപനം ഇറക്കിയിട്ടുണ്ടോ എന്ന ചോദിച്ചപ്പോള്‍ ഇല്ല എന്ന സത്യസന്ധമായ മറുപടിയാണ് താന്‍ നല്‍കിയത്. നികുതി ഇളവ് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത് നികുതി കമ്മിഷണറാണ്- ഹര്‍ജിയില്‍ പറയുന്നു.












Click it and Unblock the Notifications