തടവുകാര്‍ക്ക് പീഡനത്തിന്റെ പരാതികള്‍
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ച മനുഷ്യാവകാശ കമ്മിഷന്‍ അംഗം എസ്. ബലരാമന്റെ മുമ്പാകെ തടവുകാര്‍ പീഡനത്തിന്റെ അനുഭവങ്ങള്‍ നിരത്തി.
കഴിഞ്ഞ വര്‍ഷം ജയിലില്‍ മരിച്ച 15 പേരുടെ മരണം ജയിലധികൃതര്‍ പറയുന്നതു പോലെ സ്വാഭാവിക മരണമല്ലെന്നും പൊലീസുകാരുടെ മര്‍ദനം മൂലമാണ് ഇവര്‍ മരിച്ചതെന്നും തടവുകാര്‍ ആരോപിച്ചു. ജനവരി 15 ചൊവാഴ്ചയാണ് ബലരാമന്‍ ജയില്‍ സന്ദര്‍ശിച്ചത്.
തടവുകാര്‍ക്ക് ആവശ്യമായ വൈദ്യ ചികിത്സ കിട്ടാറില്ല. ഗുരുതരമായ രോഗങ്ങള്‍ മൂലം പീഡനമനുഭവിക്കുന്നവരെ പുറത്തേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകാറില്ല.വര്‍ഷങ്ങളായി പരോള്‍ അനുവദിച്ചു കിട്ടാത്ത തടവുകാര്‍ ജയിലിലുണ്ട്. തടവുകാര്‍ക്ക് നല്‍കേണ്ട ഭക്ഷണത്തിനുള്ള ഫണ്ടില്‍ വന്‍ തിരിമറിയാണ് നടക്കുന്നത്. - തടവുകാര്‍ ആരോപിച്ചു.
ജയില്‍ അധികൃതരുമായി ചര്‍ച്ച നടത്തിയ ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ബലരാമന്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.












Click it and Unblock the Notifications