ആദ്യ ഹജ് വിമാനം ചൊവാഴ്ച
കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ് വിമാനം ജനവരി 15 ചൊവാഴ്ച കരിപൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും. എയര്‍ ഇന്ത്യയുടെ 347 ജംബോ ജെറ്റ് വിമാനമാണ് കരിപ്പൂരില്‍ നിന്ന് തിരിക്കുന്നത്.
70,000 പേരെയാണ് ഇത്തവണ ഹജ് തീര്‍ഥാടനത്തിനായി കേന്ദ്ര-സംസ്ഥാന ഹജ് കമ്മിറ്റികള്‍ രാജ്യത്തു നിന്നു കൊണ്ടുപോവുന്നത്. രാജ്യത്തെ 10 വിമാനത്താാവളങ്ങളില്‍ നിന്നായാണ് ഇത്.
ഹജ് യാത്രക്കുള്ള സജ്ജീകരണങ്ങളുടെ ഭാഗമായി കൊണ്ടോട്ടിയിലെ ഹജ് ക്യാമ്പ് സജീവമായി. ഇവിടെ സമ്പൂര്‍ണ ഹജ് ടെര്‍മിനല്‍ ആണ് ഒരുക്കിയിരിക്കുന്നത്. ഇത് ഇന്ത്യയില്‍ ആദ്യമായാണ്.












Click it and Unblock the Notifications