ആദ്യ ഹജ് വിമാനം കരിപ്പൂരില്‍ നിന്നും പുറപ്പെട്ടു
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ ഹജ് വിമാനം ജിദ്ദയിലേക്ക് തിരിച്ചു. ജനവരി 15 ചൊവാഴ്ച ഉച്ചയ്ക്ക് 12.45നാണ് വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെട്ടത്.
എയര്‍ ഇന്ത്യയുടെ 747 ജംബോ ജെറ്റ് വിമാനത്തില്‍ 407 ഹജ്യാത്രക്കാരാണ് ജിദ്ദയിലേക്ക് തിരിച്ചത്. മുംബൈയില്‍ നിന്ന് ഈ വിമാനത്തിലെത്തിയ കേന്ദ്ര വ്യോമയാന മന്ത്രി ഷാനവാസ് ഹുസൈന്‍ തീര്‍ഥാടകരെ സ്വീകരിച്ചു.
മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടി, ചെര്‍ക്കളം അബ്ദുള്ള, എം. കെ. മുനീര്‍, ഇ. അഹമ്മദ് എംപി എന്നിവരും സന്നിഹിതരായിരുന്നു.












Click it and Unblock the Notifications