എംഎല്‍എമാരുടെ ശമ്പളവും കുറയ്ക്കും: മന്ത്രി
തിരവനന്തപുരം : എംഎല്‍എമാരുടെ ശമ്പളവും 20 ശതമാനം കുറയ്ക്കുമെന്ന് മന്ത്രി എം.എം. ഹസന്‍. തിരുവനന്തപുരത്ത് ജനവരി 15 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിന്നീട് വെട്ടിക്കുറയ്ക്കാതിരിക്കാനാണ് ഇപ്പോള്‍ താല്‍ക്കാലിക നടപടിയെന്ന നിലയില്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചത്.
പി.ജെ. ജോസഫിന്റെ വകുപ്പില്‍ കഴിഞ്ഞ ഭരണകാലത്ത് നടന്ന അഴിമതിയാണ് സര്‍ക്കാരിന്റെ അവസ്ഥ ഇത്ര ശോചനീയമാക്കിയതെന്ന് ഹസന്‍ ആരോപിച്ചു. ധനമന്ത്രി രാജി വയ്ക്കണമെന്ന ജോസഫിന്റെ ആരോപണത്തിനു മറുപടിയായാണ് ഹസന്‍ ഇതു പറഞ്ഞത്.
മന്ത്രിമാരുടെ എണ്ണം കുറയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം രാഷ്ട്രീയപ്രേരിതമാണെന്നും ഹസന്‍ ആരോപിച്ചു.












Click it and Unblock the Notifications