വരുമാനത്തില്‍ കൂടുന്നില്ല: ധനമന്ത്രി
തിരുവനന്തപുരം: സര്‍ക്കാരിന്റെ വരുമാനത്തില്‍ വര്‍ധനവുണ്ടായിട്ടില്ലെന്ന് ധനമന്ത്രി കെ. ശങ്കരനാരായണന്‍ പറഞ്ഞു.
ഓരോ മാസവും 387 കോടി രൂപ റവന്യൂ കമ്മി വരുന്ന സാഹചര്യമാണ് കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍ പ്രതിപക്ഷം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പലതും പ്രായോഗികമല്ല. 3015 കോടിയുടെ വാര്‍ഷിക പദ്ധതി നേട്ടം കൈവരിക്കാനാവാത്ത സാഹചര്യമാണ് ഇപ്പോളുള്ളത്. ഈ സ്ഥിതി പരിഗണിച്ചായിരിക്കും അടുത്ത വാര്‍ഷിക പദ്ധതിക്ക് രൂപം നല്‍കുന്നത്.
ബിവറേജസ് കോര്‍പ്പറേഷന്റെ കടകളില്‍ നിന്നുള്ള വിദേശ മദ്യ വില്പന കഴിഞ്ഞ രണ്ടു മാസം കുറഞ്ഞിരിക്കുകയാണ്. ആളുകളുടെ വരുമാനം കുറഞ്ഞതാണ് ഇതിന് കാരണം- ധനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications