കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എന്‍ഡിപി കര്‍ഷകയോഗം രൂപീകരിക്കും

  • By Staff
Google Oneindia Malayalam News

കൊല്ലം: എസ്എന്‍ഡിപി യോഗം കര്‍ഷകയോഗം രൂപീകരിക്കും. സംസ്ഥാന, ജില്ലാ, ബ്രാഞ്ച് തലങ്ങളില്‍ യോഗം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.

ആലപ്പുഴയില്‍ നടന്ന യോഗം ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. കര്‍ഷക യോഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് യോഗം ഡയറക്ടര്‍ ബോര്‍ഡ് കൗണ്‍സിലിനെ ചുമതലപ്പെടുത്തി.

പ്യൂണ്‍, അറ്റന്റര്‍, പാര്‍ട്ട് ടൈം ജീവനക്കാര്‍ തുടങ്ങിയ കുറഞ്ഞ വരുമാനക്കാരായ സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിലനിര്‍ത്തണമെന്ന് യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മന്ത്രിമാരുടെ പേഴ്സണല്‍ സ്റാഫുകളുടെ എണ്ണം കുറച്ചും രാഷ്ര്ടീയ നേതാക്കളെ നേതൃസ്ഥാനങ്ങളില്‍ വാഴിക്കാന്‍ രൂപീകരിച്ച കോര്‍പ്പറേഷനുകള്‍ പിരിച്ചുവിട്ടും റവന്യു കമ്മി കുറക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കണ്ണൂര്‍ സര്‍വകലാശാല യുവജനോത്സവത്തിന്റെ ഭാഗമായി നടന്ന വിളംബര ജാഥയില്‍ ശ്രീനാരായണഗുരുവിനെ അവഹേളിക്കുന്ന തരത്തില്‍ ടാബ്ലോ അവതരിപ്പിച്ചതിന് സര്‍വകലാശാല അധികൃതര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യോഗം പാസാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X