ഇന്ത്യയും പാകിസ്ഥാനും പിന്മാറണം: പവല്‍
വാഷിംഗ്ടണ്‍: യുദ്ധത്തില്‍ നിന്ന് പിന്മാറാന്‍ ആദ്യമായി അമേരിക്കയുടെ ഭാഗത്തുനിന്ന് ഇന്ത്യയ്ക്കും പാകിസ്ഥാനും താക്കീത്. ജനവരി 15 ചൊവാഴ്ച ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കുമുള്ളസന്ദര്‍ശനത്തിന് പുറപ്പെടുന്നതിന് മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യുഎസ് സ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേ സമയം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ആണവയുദ്ധത്തിനുള്ള സാധ്യത കോളിന്‍ പവല്‍ തള്ളി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തിന് കഴിഞ്ഞ ദിവസങ്ങളില്‍ അയവു വന്നിട്ടുണ്ടെന്നും അതേ സമയം അതിര്‍ത്തിയില്‍ സേനയെ വിന്യസിച്ചിരിക്കുന്നതില്‍ ഏതു നിമിഷവും യുദ്ധമുണ്ടായേക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയും പാകിസ്ഥാനും പിന്മാറണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ ഒരു തീപ്പൊരി വീഴാനുള്ള സാധ്യത പോലും ഇല്ലാതാക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. - കോളിന്‍ പവല്‍ പറഞ്ഞു.
ഇരുഭാഗത്തേയും സേനകള്‍ അതിര്‍ത്തിയില്‍ അതീവജാഗ്രത പുലര്‍ത്തുന്നതിനാല്‍ യുദ്ധസാധ്യത അധികമാണ്. അതേ സമയം പാക് പട്ടാളമേധാവി മുഷറഫ് രാജ്യത്തോട് നല്കിയ പ്രസംഗം സ്വാഗതാര്‍ഹമാണെന്നും പവല്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications