കേന്ദ്രബജറ്റ് ഫിബ്രവരി 28ന്
ദില്ലി: കേന്ദ്രബജറ്റ് സമ്മേളനം ഫിബ്രവരി 25മുതല്‍ തുടങ്ങുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രമോദ് മഹാജന്‍ പറഞ്ഞു. 2002-2003ലെ കേന്ദ്ര ബജറ്റ് ഫിബ്രവരി 28ന് ധനമന്ത്രി യശ്വന്ത് സിന്‍ഹ അവതരിപ്പിക്കും.
2002-2003വര്‍ഷത്തെ റെയില്‍വേ ബജറ്റ് ഫിബ്രവരി 26ന് അവതരിപ്പിക്കും. കേന്ദ്രമന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മഹാജന്‍.
സാമ്പത്തിക സര്‍വേ ഫിബ്രവരി 27ന് പാര്‍ലമെന്റ് മേശപ്പുറത്ത് വയ്ക്കും. മന്ത്രിസഭായോഗത്തിലാണ് ഈ തീയതികള്‍ തീരുമാനിച്ചത്.












Click it and Unblock the Notifications