ദേശീയ പതാക : നിയന്ത്രണങ്ങള്‍ നീക്കി
ദില്ലി : ദേശീയപതാക പ്രദര്‍ശിപ്പിക്കുന്നതിനുളള കടുത്ത നിയന്ത്രണങ്ങള്‍ നീക്കം ചെയ്യും. ചൊവാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭ ഇതുസംബന്ധിച്ച തീരുമാനമെടുത്തു. പുതുക്കിയ ഫ്ലാഗ് കോഡ് ജനവരി 26 മുതല്‍ നിലവില്‍ വരുമെന്ന് കേന്ദ്രമന്ത്രി പ്രമോദ് മഹാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സുപ്രീം കോടതിയുടെയും ദില്ലി ഹൈക്കോടതിയുടെയും നിര്‍ദ്ദേശം മാനിച്ചാണ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നത്.
പുതിയ ഭേദഗതിയനുസരിച്ച് എല്ലാ ദിവസങ്ങളിലും പൊതുജനങ്ങള്‍ക്ക് ദേശീയ പതാക പ്രദര്‍ശിപ്പിക്കാം. നേരത്തെ ഇത് ചില പ്രത്യേക അവസരങ്ങളിലായി പരിമിതപ്പെടുത്തിയിരുന്നു. ഹൈക്കോടതി ജഡ്ജിമാര്‍ക്ക് ഇനി വാഹനങ്ങളില്‍ ദേശീയ പതാക പറപ്പിക്കാന്‍ അനുമതിയുണ്ടാകും.












Click it and Unblock the Notifications