മണ്ണെണ്ണയ്ക് വില കൂടും
ദില്ലി: ഏ-പില്‍ ഒന്നുമുതല്‍ മണ്ണെണ്ണയ്ക്കും പാചകവാതകത്തിനും വില കൂടിയേക്കും. ഈ രണ്ട് പെട്രോളിയം ഉത്പന്നങ്ങളുടെയും സബ്സിഡി സര്‍ക്കാര്‍ ജനവരി 15 രാത്രി കുറച്ചു. ഇതാണ് വില കൂടാനുള്ള കാരണം.
മണ്ണെണ്ണയ്ക്ക് ലിറ്ററിന് 70 പൈസ മുതല്‍ 75 പൈസവരെയാകും വര്‍ധന. പാചക വാതകത്തിന്‍െറ സബ്സിഡി കുറവ് തീരുമാനിച്ചിട്ടില്ല. 2002 ഏ-പില്‍ ഒന്നുമുതല്‍ വിലനിയന്ത്രണം എടുത്തുകളയുന്നതിന്റെ ഭാഗമായാണിത്.
മണ്ണെണ്ണയടെ 37 ശതമാനം സബ്സിഡി 33.3 ശതമാനമായികുറയ്കുകയാണ്. വിലവര്‍ധനയുണ്ടെങ്കില്‍ അത് അടുത്ത പൊതുബജറ്റില്‍ -പഖ്യാപിക്കുമെന്ന് പെട്രോളിയം മന്ത്രി രാംനായിക് പറഞ്ഞു. പാചകവാതകത്തിന് ഇപ്പോള്‍ 40 ശതമാനം സബ്സിഡി നല്കുന്നുണ്ട്. അത് 15 ശതമാനമാക്കി കുറയ്ക്കാനാണ് പദ്ധതി. അപ്പോള്‍ സിലിണ്ടറിന് 90 രൂപ വരെ വില കൂടിയേക്കാം. കുത്തനെയുള്ള വിലക്കയറ്റം ഒഴിവാക്കാന്‍ പാചകവാതക സബ്സിഡി ഒറ്റയടിക്ക് കുറയ്ക്കില്ലെന്നാണ് കരുതുന്നത്. പടിപടിയായി നാല-ഞ്ച് വര്‍ഷം കൊണ്ടാകും സബ്സിഡി കുറയ്ക്കുക.












Click it and Unblock the Notifications