ആലപ്പുഴയില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം
തിരുവനന്തപുരം: ആലപ്പുഴയില്‍ നടന്നത് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനമാണെന്നും ഇതിനെതിരെ കേന്ദ്ര കമ്മിറ്റിയില്‍ പരാതി നല്‍കുമെന്നും പ്രതിപക്ഷ നേതാവും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
കേന്ദ്ര, സംസ്ഥാന കമ്മിറ്റികളുടെ തീരുമാനത്തിന് വിരുദ്ധമായി സമാന്തര പാനല്‍ അവതരിപ്പിച്ചാണ് ആലപ്പുഴയില്‍ ജില്ലാ നേതൃസ്ഥാനങ്ങളില്‍ ചിലര്‍ വിജയിച്ചത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ വെച്ചുപൊറുപ്പിക്കാനാവില്ല.
ആലപ്പുഴയിലുണ്ടായ തിരിച്ചടി പാര്‍ട്ടിയുടെ ഭാവി പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും അച്യുതാനന്ദന്‍ പറഞ്ഞു. ജനവരി 16 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴജില്ലയില്‍ നിന്ന് സംസ്ഥാനസമ്മേളനത്തില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട 46 പ്രതിനിധികളും വിഎസ് വിരുദ്ധരായിരുന്നു. ആലപ്പുഴയില്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ ഏറ്റ പരാജയത്തിനു ശേഷം വിഎസിന് കിട്ടിയ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു സിപിഎം ആലപ്പുഴ ജില്ലാ തിരഞ്ഞെടുപ്പ്.












Click it and Unblock the Notifications