അഭിഭാഷകനെതിരായ ശിക്ഷാവിധി റദ്ദാക്കി
കൊച്ചി: കോടതിയലക്ഷ്യ കേസില്‍ അഭിഭാഷകനെ ഒരു മാസത്തെ തടവിന് ശിക്ഷിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി.
ശിക്ഷിക്കപ്പെട്ട അഭിഭാഷകന്‍ ജോണ്‍ വര്‍ഗീസ് നല്‍കിയ ഹര്‍ജിയിന്മേല്‍ ചീഫ് ജസ്റിസ് എസ്. എം. കൃഷ്ണ, ജസ്റിസ് കെ. തങ്കപ്പന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
അഭിഭാഷകന്‍ സമര്‍പ്പിച്ച മാപ്പപേക്ഷ സ്വീകരിച്ച ഡിവിഷന്‍ ബെഞ്ച് കോടതിയലക്ഷ്യ നോട്ടീസ് റദ്ദാക്കുകയും തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കുകയും ചെയ്തു.
ജോണ്‍ വര്‍ഗീസ് നടത്തിയ ചില പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണെന്ന് കണ്ടതിനെ തുടര്‍ന്ന് ജസ്റിസ് ശശിധരനാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്.












Click it and Unblock the Notifications