പത്തനംതിട്ട സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: പത്തനംതിട്ട സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി അറിയിച്ചു.
ജില്ലയിലെ സമാധാന പുന: സ്ഥാപന ശ്രമങ്ങള്‍ക്കായി റവന്യൂ മന്ത്രി കെ. എം. മാണിയുടെ നേതൃത്വത്തില്‍ ഒരു മന്ത്രിസഭാ ഉപസമിതിക്ക് രൂപം നല്‍കി. ഡോ. കെ. എം. മുനീര്‍, ജി. കാര്‍ത്തികേയന്‍, കെ. ബി. ഗണേഷ്കുമാര്‍ എന്നിവരാണ് ഉപസമിതിയിലെ മറ്റ് അംഗങ്ങള്‍.
അക്രമസംഭവങ്ങളില്‍ നാശനഷ്ടമുണ്ടായവര്‍ക്ക് ജനങ്ങളുടെ സഹകരണത്തോടെ ആശ്വാസമെത്തിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജനവരി 16 ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.












Click it and Unblock the Notifications