കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോളെജ് അദ്ധ്യാപകരെ നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ്

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം : കോളെജ് അദ്ധ്യാപകരുടെ ജോലിഭാരം നിശ്ചയിക്കാനുളള അധികാരം ഇനി മുതല്‍ സര്‍ക്കാരിനാവും. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ് ഉടന്‍ പുറത്തിറങ്ങും. കോളെജുകളില്‍ അധികമുളള ജീവനക്കാരെ പുനര്‍വിന്യസിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സും ഉണ്ടാകും.

യുജിസി മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് കോളെജ് അദ്ധ്യാപകരുടെ ജോലിഭാരം നിശ്ചയിക്കുന്നത്. ചെലവു ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് പുതിയ ഓര്‍ഡിനന്‍സ്.

ആകെയുുളള 13,287 അദ്ധ്യാപകരില്‍ 1000 ത്തോളം പേരാണ് പ്രീ ഡിഗ്രി വേര്‍പെടുത്തിയതോടെ അധികമായത്. ഇവര്‍ക്കും യുജിസി നിരക്കില്‍ ശമ്പളം ലഭിക്കുന്നു. എന്നാലിതുവരെ യുജിസി വ്യവസ്ഥകള്‍ക്കനുസരിച്ചുളള ജോലി പുനര്‍നിശ്ചയിച്ചിട്ടില്ല. പലവട്ടം ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ സര്‍വകലാശാല ഒരു നടപടിയും സ്വീകരിച്ചില്ല.

ഈ സാഹചര്യത്തിലാണ് ആ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത്. ഇതോടെ 6000 അദ്ധ്യാപകരുടെ ശമ്പളച്ചെലവിന്റെ 25-30 ശതമാനം ലാഭിക്കാമെന്ന് ധനവകുപ്പ് കണക്കാക്കുന്നു.സര്‍ക്കാര്‍ ജീവനക്കാരെ പുനര്‍വിന്യസിക്കുന്നതിലൂടെയും സര്‍ക്കാര്‍ ശമ്പളച്ചെലവില്‍ ലാഭം പ്രതീക്ഷിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും തിരിച്ചും, അദ്ധ്യാപക-അദ്ധ്യാപകേതര ജിവനക്കാരെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കും പുനര്‍വിന്യസിക്കാനാണ് ആലോചിക്കുന്നത്. നടപ്പു വര്‍ഷത്തില്‍ തന്നെ വരുമാന ലാഭമുണ്ടാകുന്ന വിധത്തില്‍ ഓര്‍ഡിനന്‍സ് ഉടനെ പുറപ്പെടുവിക്കണമെന്ന് ധനവകുപ്പിന്റെ ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു.

അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥ പുനര്‍വിന്യാസം എത്രയും വേഗം പൂര്‍ത്തിയാക്കും. സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയിട്ടുളളവരുടെ കാര്യത്തില്‍ പുതിയ തസ്തികയില്‍ പ്രവേശിച്ചവര്‍ക്കു മാത്രമേ ഫെബ്രുവരിയിലെ ശമ്പളം ലഭിക്കൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X