കരുണാകരനെക്കുറിച്ച് ആന്റണിയ്ക്ക് മൗനം
തിരുവനന്തപുരം: കോഴിക്കോഴ സംബന്ധിച്ച് നിഷ്പക്ഷ അന്വേഷണം വേണമെന്ന കെ. കരുണാകരന്റെ ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആന്റണിയ്ക്ക് മൗനം. കരുണാകരന്‍ കോണ്‍ഗ്രസ് കുടുംബത്തിലെ കാരണവരാണെന്ന പതിവ്പല്ലവി ആന്റണി ആവര്‍ത്തിച്ചു.
അതുപോര, ഇതുസംബന്ധിച്ച് എന്തെങ്കിലും പറയണമെന്ന ആവശ്യം വാര്‍ത്തലേഖകര്‍ ഉന്നയിച്ചപ്പോള്‍ ആന്റണി ഒഴിഞ്ഞുമാറി. ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ നിങ്ങള്‍ ശ്രമിക്കേണ്ടെന്നും ആന്റണി വാര്‍ത്താലേഖകരോട് പറഞ്ഞു.
കേരളത്തില്‍ ഫാമുകള്‍ രജിസ്റര്‍ ചെയ്തിരിക്കുന്ന കേരളത്തിനു പുറത്തുള്ള ഫാമുടമകള്‍ക്ക് നികുതിയിളവ് നല്കാനുള്ള നീക്കത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ജനവരി 14 തിങ്കളാഴ്ചയാണ് കരുണാകരന്‍ ആവശ്യപ്പെട്ടത്. കോഴിക്കോഴയെ കുറിച്ച് അന്വേഷിച്ചാല്‍ ധനമന്ത്രി ശങ്കരനാരായണന്‍ മാത്രമല്ല, മുഖ്യമന്ത്രി ആന്റണിയും കുടുങ്ങുമെന്നും കരുണാകരന്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications