വിട്ടയക്കപ്പെട്ടവര്‍ എന്‍ഡിഎഫുകാരല്ല
കൊച്ചി: സിപിഎമ്മുകാരെ ആക്രമിച്ചതിന്റെ പേരില്‍ അറസ്റ് ചെയ്യപ്പെട്ടതിനു ശേഷം മന്ത്രിയുടെ നിര്‍ദേശ പ്രകാരം വിട്ടയച്ച നാല് പേര്‍ എന്‍ഡിഎഫുകാരല്ലെന്ന് എന്‍ഡിഎഫ് നേതാക്കള്‍ അറിയിച്ചു.
ജനവരി 16 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തിലാണ് എന്‍ഡിഎഫ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്. കേസിലെ പ്രതികളായ എന്‍ഡിഎഫുകാരെ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ അനധികൃത ഇടപെടല്‍ മൂലം വിട്ടയച്ചതായുള്ള ആരോപണം ഈയിടെ മന്ത്രിസഭയ്ക്കെതിരെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. കോണ്‍ഗ്രസിനകത്തുനിന്നും ഇതു സംബന്ധിച്ച് വിമര്‍ശനമുയര്‍ന്നിരുന്നു.
മന്ത്രിയുടെ നിര്‍ദേശ പ്രകാരം വിട്ടയക്കപ്പെട്ടവര്‍ എന്‍ഡിഎഫുകാരാണെന്ന ബിജെപിയുടെ ആരോപണം കെട്ടച്ചമച്ചതാണെന്ന് എന്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications