നീലന്റെ പരാതി സ്വീകരിച്ചു
കൊച്ചി: ജസ്റിസ് ശശിധരന്‍ കമ്മീഷന്റെ അന്വേഷണം അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുന്‍ ഗതാഗതമന്ത്രി നീലലോഹതിദാസന്‍ നാടാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
നീലന്‍ ഗതാഗതമന്ത്രിയായിരുന്നപ്പോള്‍ ഗതാഗതസെക്രട്ടറിയായിരുന്ന നളിനി നെറ്റോ നീലനെതിരെ ഉന്നയിച്ച ലൈംഗികാരോപണം അന്വേഷിക്കാനാണ് ജസ്റിസ് ശശിധരന്‍ കമ്മീഷനെ ചുമതലപ്പെടുത്തിയത്. നായനാര്‍ സര്‍ക്കാരാണ് ഈ കമ്മീഷനെ ചുമതലപ്പെടുത്തിയത്.
കോടതിയുടെ മുന്നില്‍ പരാതിസമര്‍പ്പിക്കലും മറ്റും രഹസ്യസ്വഭാവത്തോട് കൂടിയായിരിക്കണമെന്ന നളിനിനെറ്റോയുടെ അഭ്യര്‍ത്ഥന തള്ളിയതിനെ തുടര്‍ന്ന് ജസ്റിസ് ശശിധരന്‍ കമ്മീഷന്‍ വിവാദമായി. പിന്നീട് നളിനിനെറ്റോ കമ്മീഷന്‍ പാനലിന്റെ നിയമസാധുതതന്നെ ചോദ്യം ചെയ്തു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കമ്മീഷന്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.












Click it and Unblock the Notifications