എന്‍.പി. രാജേന്ദ്രന് വജ്രസൂചി അവാര്‍ഡ്
കൊച്ചി : ഇക്കൊല്ലത്തെ വജ്രസൂചി അവാര്‍ഡിന് മാതൃഭൂമി കോഴിക്കോട് ന്യൂസ് എഡിറ്റര്‍ എന്‍.പി. രാജേന്ദ്രന്‍ അര്‍ഹനായി.
മുന്‍മന്ത്രി പി.ആര്‍. കുറുപ്പിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്. കുറുപ്പിന്റെ മകനും പെരിങ്ങളം എംഎല്‍എയുമായ കെ .പി. കുമാരനാണ് അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്.
10,000 രൂപയും വെങ്കല ശില്‍പവുമാണ് അവാര്‍ഡ്. ജനവരി 17ന് പാനൂരില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. തലശ്ശേരിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പടയണി സായാഹ്നപത്രത്തില്‍ വജ്രസൂചി എന്ന പംക്തി പി ആര്‍ കുറുപ്പ് കൈകാര്യം ചെയ്തിരുന്നു. ഇതിന്റെ സ്മരണയ്ക്കാണ് അവാര്‍ഡ്.
തിങ്കളാഴ്ചത്തെ മാതൃഭൂമിയില്‍ വിശേഷാല്‍ പ്രതി എന്ന പംക്തി ഇന്ദ്രന്‍ എന്ന തൂലികാനാമത്തില്‍ എഴുതുന്നത് രാജേന്ദ്രനാണ്.
2001-02ലെ ഏറ്റവും മികച്ച പത്രപ്രവര്‍ത്തകനെയാണ് അവാര്‍ഡിനു തിരഞ്ഞെടുത്തതെന്ന് കമ്മിറ്റി ചെയര്‍മാന്‍ കെ പി ചന്ദ്രന്‍ മാസ്റര്‍ പറഞ്ഞു. കമ്മിറ്റി അംഗമായ ഡോ സെബാസ്റ്യന്‍ പോളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications