കര്‍ഷകരെയും ജീവനക്കാരെയും തമ്മിലടിപ്പിക്കുന്നു
തിരുവനന്തപുരം: കര്‍ഷകരെയും സര്‍ക്കാര്‍ ജീവനക്കാരെയും തമ്മിലടിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആരോപിച്ചു.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതെന്ന സര്‍ക്കാരിന്റെ ആരോപണം ഹീനമാണ്. ജനവരി 16 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അച്യുതാനന്ദന്‍.
റബര്‍ സംഭരണവുമായി ബന്ധപ്പെട്ട് ഉത്തരവുകള്‍ ഇടയ്ക്കിടെ ഉണ്ടായെങ്കിലും സംഭരിക്കുമെന്ന് പറഞ്ഞ 20,000 ടണ്ണിന്റെ സ്ഥാനത്ത് 2000 ടണ്‍ മാത്രമാണ് സര്‍ക്കാരിന് സംഭരിക്കാനായത്.
ആലപ്പുഴയില്‍ സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്ന് അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications