ലാഹോര്‍ വിമാനത്താവളത്തില്‍ ആക്രമണം
ഇസ്ലാമബാദ്: ലാഹോര്‍ വിമാനത്താവളത്തില്‍ അജ്ഞാതര്‍ നടത്തിയ വെടിവയ്പില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സുരക്ഷാസൈനികര്‍ക്കാണ് പരിക്കേറ്റത്.
കാറിലെത്തിയ അജ്ഞാതര്‍ വിമാനത്താവളത്തിലെ പ്രധാന ഗേറ്റിനടുത്തെത്തി നിറയൊഴിയ്കുകയായിരുന്നു. പുലര്‍ച്ചെ 2.15നായിരുന്നു സംഭവം. രണ്ട് പേരുടെ നില ഗുരുതരമാണ്.
ആരാണ് സംഭവത്തിന് പിന്നിലെന്ന് അറിവായിട്ടില്ല. അക്രമികള്‍ വെടിവച്ചതിന് ശേഷം രക്ഷപ്പെട്ടതായി ലാഹോര്‍ പൊലീസ് ഓഫീസര്‍ മുഹമ്മദ് അര്‍ഷദ് പറഞ്ഞു.












Click it and Unblock the Notifications