സായിബാബയെ വധിക്കാന്‍ ശ്രമം
ബാംഗളൂര്‍ : സായിബാബയ്ക്കു നേരെ വീണ്ടും വധശ്രമം. വൃന്ദാവന്‍ ആശ്രമത്തില്‍ വച്ച് സോമസുന്ദര എന്ന26 കാരനാണ് എയര്‍ റൈഫിള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്. ഇതിനു മുമ്പും സത്യസായി ബാബയ്ക്കു നേരെ വധശ്രമം നടന്നിട്ടുണ്ട്.
തമിഴ്നാട്ടിലെ ധര്‍മപുരി സ്വദേശിയാണ് സോമസുന്ദര. രാവിലെ ദര്‍ശനത്തിനെത്തിയ ഉടനേ സോമസുന്ദര ബാബയ്ക്കു നേരെ വെടിവയ്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സേവാസംഘവും പൊലീസും ചേര്‍ന്ന് അക്രമിയെ ഉടന്‍ കീഴടക്കി. ബാബയ്ക്ക് പരിക്കില്ല.
വൈറ്റ്ഫീല്‍ഡിലെ വൃന്ദാവന്‍ ആശ്രമത്തില്‍ ബാബ അപൂര്‍വമായേ സന്ദര്‍ശനം നടത്താറുളളൂ. ആന്ധ്രാപ്രദേശിലെ പുട്ടപര്‍ത്തിയിലെ പ്രശാന്തി നിലയമാണ് 76 കാരനായ ബാബയുടെ കേന്ദ്രം. പുട്ടപര്‍ത്തിയില്‍ വച്ചായിരുന്നു നേരത്തെ ആക്രമണശ്രമം നടന്നത്. ഏറെ ദുരൂഹതകള്‍ നിറഞ്ഞ ആ ആക്രമണം പോലെ ഇപ്പോഴത്തെ സംഭവത്തിന്റെയും കാരണം അറിവായിട്ടില്ല.












Click it and Unblock the Notifications