സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം തുടങ്ങി
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ജനവരി 17 വ്യാഴാഴ്ച എകെജി സെന്ററില്‍ തുടങ്ങി. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനം മൂന്ന് ദിവസം നീണ്ടുനില്‍ക്കും.
പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിലെ ദൗര്‍ലഭ്യങ്ങള്‍ കണ്ടെത്തി തിരുത്താനാണ് ശ്രമിക്കേണ്ടതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പിണറായി വിജയന്‍ പറഞ്ഞു.
സമകാലീന രാഷ്ട്രീയ സാഹചര്യത്തില്‍ ജനങ്ങള്‍ സിപിഎമ്മിനെ ഉറ്റുനോക്കുകയാണ്. വര്‍ഗീയകക്ഷികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ യുഡിഎഫ് തയ്യാറാവാത്തതുകൊണ്ടാണ് സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാവുന്നത്.
പ്രതിനിധി സമ്മേളനം വ്യാഴാഴ്ച നടക്കും. പുതിയ ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പ്രതിനിധി സമ്മേളനത്തിലുണ്ടാവും.












Click it and Unblock the Notifications