Get Updates
Get notified of breaking news, exclusive insights, and must-see stories!

ദൂരദര്‍ശന്‍ അവാര്‍ഡ് വിവാദം അന്വേഷിക്കും

തിരുവനന്തപുരം: സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് കിട്ടേണ്ട അവാര്‍ഡ് പ്രൊഡക്ഷന്‍ അസിസ്റന്റ് തട്ടിയെടുത്തെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ ദൂരദര്‍ശന്‍ ഡയറക്ടര്‍ ഉത്തരവിട്ടു.

ദൂരദര്‍ശന്റെ നാല് അവാര്‍ഡുകള്‍ നേടിയ വരയാടുകളുടെ ലോകം എന്ന ഡോക്യുമെന്ററിയാണ് വിവാദത്തിന് വഴിതെളിച്ചത്. എഡിറ്റിംഗിനും റെക്കോഡിംഗിനുമുള്ള അവാര്‍ഡുകള്‍ ലഭിച്ചത് പ്രൊഡക്ഷന്‍ അസിസ്റന്റായ എ. അന്‍വറിന് തന്നെയായിരുന്നു. ഈ അവാര്‍ഡുകള്‍ എഡിറ്റിംഗ് നടത്തിയ പരമേശ്വര പ്രസാദിനും റെക്കോഡിംഗ് നടത്തിയ ടി. മാധവന്‍നായര്‍ക്കും ലഭിക്കേണ്ടതായിരുന്നുവെന്നാണ് ദൂരദര്‍ശനിലെ സാങ്കേതിക പ്രവര്‍ത്തകര്‍ പറയുന്നത്.

ഇതു സംബന്ധിച്ച് സാങ്കേതിക പ്രവര്‍ത്തകര്‍ ദൂരദര്‍ശന്‍ കേന്ദ്ര ഡയറക്ടര്‍ രാധാ നമ്പൂതിരിക്കും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സുഷമ സ്വരാജിനും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ദൂരദര്‍ശന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സി. പി. രാജശേഖരന്റെ നേതൃത്വത്തില്‍ മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചിരിക്കുകയാണ്.

മുന്നാര്‍ വന്യജീവി സങ്കേതത്തെ കുറിച്ച് 2001 ഒക്ടോബര്‍ 18ന് ദൂരദര്‍ശന്‍ ഉപഗ്രഹ ചാനലില്‍ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയാണ് വിവാദത്തിന് തിരികൊളുത്തിയത്. ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുമ്പോള്‍ എഡിറ്റിംഗ്, റെക്കാേേഡിംഗ് എന്നിവ നടത്തിയത് മാധവന്‍നായരും പരമേശ്വര പ്രസാദുമാണെന്ന് വ്യക്തമാക്കുന്ന ടൈറ്റിലുകളുണ്ടായിരുന്നു. എന്നാല്‍ അവാര്‍ഡിന് അയക്കുമ്പോള്‍ അന്‍വര്‍ ഇവരുടെ പേരുകള്‍ മായ്ച്ചുകളയുകയും എഡിറ്റിംഗും റെക്കോഡിംഗും നടത്തിയത് താനാണെന്ന് അവകാശപ്പെടുകയും ചെയ്തെന്ന് സാങ്കേതിക പ്രവര്‍ത്തകര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+