കൊച്ചി-ദുബായ് എമിറേറ്റ്സ് വിമാനം സപ്തംബര്‍ മുതല്‍
തിരുവനന്തപുരം: കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് എമിറേറ്റ്സ് എയര്‍ലൈന്‍സ് സപ്തംബറില്‍ വിമാന സര്‍വീസ് തുടങ്ങും.
കേന്ദ്ര വ്യോമയാന മന്ത്രി ഷാനവാസ് ഹുസൈന്‍ സംസ്ഥാന വിനോദസഞ്ചാര മന്ത്രി കെ. വി. തോമസിനെ ഇക്കാര്യം അറിയിച്ചു. കുവൈത്ത് എയര്‍ലൈന്‍സും താമസിയാതെ സര്‍വീസ് തുടങ്ങും.
ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനം കൊച്ചിയില്‍ നിന്ന് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കെ. വി. തോമസ് നിവേദനം നല്‍കിയിരുന്നു. തിരുവനന്തപുരത്തു നിന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നതിനാല്‍ കൊച്ചിയില്‍ നിന്ന് സര്‍വീസ് തുടങ്ങാനാവില്ലെന്ന് ഷാനവാസ് ഹുസൈന്‍ അറിയിച്ചു.












Click it and Unblock the Notifications