കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പ്രതിഷേധത്തിനിടെ ജഗതിപ്പാലം തുറന്നു
തിരുവനന്തപുരം : ബിജെപിക്കാരുടെ പ്രതിഷേധത്തിനിടയില്‍ തിരുവനന്തപുരം ജഗതിയിലെ പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുനീര്‍ ഗതാഗതത്തിനായി തുറന്നു കൊടുത്തു. പാലത്തിലേയ്ക്ക് അനുബന്ധ റോഡുകള്‍ നിര്മ്മിച്ചില്ലെന്നാരോപിച്ചാണ് ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കിയത്.
വഴുതക്കാട്- പൂജപ്പുര റോഡ് നാലുവരിയാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി ഉദ്ഘാടനപ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ആവശ്യമായ സ്ഥലം നല്കാന് ട്രിഡ തയ്യാറായാല്‍ പദ്ധതി നടപ്പാക്കും.
കിളളിയാര്‍ - ഐരാണിമുട്ടം പാലത്തിന് ഭരണാനുമതി നല്‍കിയതായി മുനീര്‍ വെളിപ്പെടുത്തി. മറ്റുളള അന്വേഷണങ്ങള്‍ക്കായി പിഡബ്ല്യുഡി ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Story first published: Thursday, January 17, 2002, 5:30 [IST]