ആലപ്പുഴയെക്കുറിച്ച് തനിക്കറിയില്ലെന്ന് പിണറായി
തിരുവനന്തപുരം : ആലപ്പുഴയില്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടന്നതായുളള വിഎസിന്റെ ആരോപണത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് പിണറായി വിജയന്‍. എന്നാല്‍ വിഎസിന്റെ ആരോപണം ശരിയാണെങ്കില്‍ പാര്‍ട്ടി കര്‍ശനമായ നടപടി സ്വീകരിക്കും.
ചുമതലപ്പെട്ട പാര്‍ട്ടി ഘടകം ആരോപണം ചര്‍ച്ച ചെയ്യും. തന്റെ അഭിപ്രായം പുറത്തു പറയാനാകില്ലെന്ന് സിപിഎം സെക്രട്ടറി പറഞ്ഞു.
ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ തന്റെ അനുയായികളെ കരുതിക്കൂട്ടി പരാജയപ്പെടുത്തിയതാണെന്നും പൊളിറ്റ് ബ്യൂറോയില്‍ പരാതി നല്‍കുമെന്നും വിഎസ് പ്രസ്താവിച്ചിരുന്നു. സംസ്ഥാനസമ്മേളനം നടക്കാനിരിക്കെ വിഎസ്-പിണറായി വിഭാഗങ്ങള്‍ നേതൃത്വം പിടിച്ചെടുക്കാന്‍ കൊണ്ടു പിടിച്ച ശ്രമം നടത്തുകയാണ്.
പാര്‍ട്ടിയുടെ ചരിത്രത്തില്‍ മുമ്പില്ലാത്ത വിധമുളള ഗ്രൂപ്പു പ്രവര്‍ത്തനമാണ് വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് നടക്കുന്നത്. ഔദ്യോഗിക പാനലുകള്‍ പല ജില്ലകളിലും പരാജയപ്പെട്ടു. അപ്പോഴൊന്നും പരസ്യമായി പ്രതികരിക്കാതിരുന്ന വിഎസ് ആലപ്പുഴയിലെ സംഭവങ്ങളെക്കുറിച്ച് പരസ്യമായി പ്രതികരിച്ചത് പാര്‍ട്ടിക്കുളളിലും പുറത്തും അമ്പരപ്പുണ്ടാക്കി.
ഇതിനെക്കുറിച്ചുളള തന്റെ അഭിപ്രായം പുറത്തു പറയാനുളളതല്ലെന്നും ഉത്തരവാദിത്വപ്പെട്ട പാര്‍ട്ടി ഘടകം ആരോപണങ്ങള്‍ പരിശോധിക്കുമെന്നുമുളള പിണറായിയുടെ പ്രസ്താവന വിഎസിനെതിരെയുളള ഒളിയമ്പാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.












Click it and Unblock the Notifications