ടെലഫോണ്‍ വാടക കൂട്ടില്ല: കേന്ദ്രമന്ത്രി
തിരുവനന്തപുരം: ടെലഫോണ്‍ വാടക കൂട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി തപന്‍ സിക്ദര്‍ വ്യക്തമാക്കി.
ടെലഫോണ്‍ വാടക കൂട്ടണമെന്ന നിര്‍ദേശം കേന്ദ്രത്തിന് മുന്നില്‍ വന്നിട്ടുണ്ടെങ്കിലും അത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് തിരുവനന്തപുരത്തെത്തിയ കേന്ദ്രമന്ത്രി പറഞ്ഞു.
രണ്ട് വര്‍ഷത്തിനുള്ളില്‍ ഐഎസ്ഡി നിരക്കുകളും കുറയും. ടെലഫോണ്‍ നിരക്ക് കുറയ്ക്കണമെന്ന് ബി എസ് എന്‍ എല്ലിന് അഞ്ച് മാസം മുമ്പേ ഉദ്ദേശമുണ്ടായിരുന്നെങ്കിലും ചില കാരണങ്ങളാല്‍ അത് വൈകുകയായിരുന്നു.
ടെലഫോണ്‍ നിരക്ക് കുറച്ചതു മൂലം വിഎസ്എന്‍എല്ലിന് നഷ്ടമുണ്ടാവുമെങ്കിലും ടെലഫോണ്‍ ഉപഭോഗം കൂടുമെന്നതിനാല്‍ അതുവഴി നഷ്ടം നികത്താനാവും.
പശ്ചിമബംഗാള്‍ സര്‍ക്കാരിന് കേന്ദ്രവുമായി നയപരമായ വിയോജിപ്പുണ്ടെങ്കിലും വികസന പ്രവര്‍ത്തനങ്ങളില്‍ അവര്‍ കേന്ദ്രവുമായി സഹകരിക്കുന്നുണ്ടെന്ന് പശ്ചിമബംഗാളില്‍ നിന്നുള്ള ബിജെപി നേതാവായ തപന്‍ സിക്ദര്‍ പറഞ്ഞു.












Click it and Unblock the Notifications