മുഷറഫ് വാക്കു പാലിക്കുന്നു !
ഇസ്ലാമബാദ്: പാകിസ്താനെ ഒരു ആധുനിക ജനാധിപത്യരാഷ്ട്രമായി മാറ്റുമെന്നുള്ള തന്റെ പ്രസ്താവന വെറുംവാക്കല്ലെന്ന് പാക് പട്ടാളമേധാവി മുഷറഫ് തെളിയിക്കുന്നു. വെറും മദ്രസ സംസ്കാരത്തിലൊതുങ്ങാതെ പാകിസ്താന്റെ ഇടുങ്ങിയ മതമൗലികസ്വഭാവങ്ങള് മാറ്റുമെന്നാണ് മുഷറഫ് കഴിഞ്ഞ ദിവസം രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നത്.
ആദ്യമായി അദ്ദേഹം ഒരു വലിയ ചുവടുവയ്ക്കുന്നു. സ്വകാര്യടെലിവിഷന്‍ ചാനലുകള്‍ക്ക് പാകിസ്താന്റെ മണ്ണില്‍ സ്വാതന്ത്യ്രം നല്കാന് തീരുമാനിച്ചിരിക്കുകയാണ്. ജനവരി 16ബുധനാഴ്ച പാക് മന്ത്രിസഭായോഗത്തിലാണ് ടെലിവിഷന്‍ ചാനല്‍ രംഗത്ത് സര്‍ക്കാരിന്റെ കുത്തകയവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തത്.
പാകിസ്താനില്‍ ഇനി മുതല്‍ സ്വകാര്യചാനലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും. അതേ സമയം വിദേശചാനലുകള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്യ്രം അനുവദിച്ചിട്ടില്ല. പാകിസ്താന് പൗരനോ പാകിസ്താനില്‍ സ്ഥിരതാമസക്കാരനോ ആയവര്‍ക്ക് മാത്രമേ സ്വകാര്യടെലിവിഷന്‍ ചാനല്‍ തുടങ്ങാന്‍ അനുമതി നല്‍കൂ.
പാകിസ്താനില്‍ ഇപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മൂന്നു ടിവി ചാനലുകളാണ് ഉള്ളത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏതാനും റേഡിയോ സ്റേഷനുകളും പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യചാനലുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന്റെ മേല്‍നോട്ടത്തിനായി പാകിസ്ഥാന് ഇലക്ട്രോണിക് റഗുലേറ്ററി അതോറിറ്റി(പിഇഎംആര്‍എ)രൂപീകരിക്കും. ഈ അതോറിറ്റിക്ക് ഒരു ചെയര്‍മാനും ഒമ്പത് അംഗങ്ങളുമുണ്ടായിരിക്കും. ഇവരെ മുഷറഫാണ് നിയമിക്കുക.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?












Click it and Unblock the Notifications