കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഒസാമയും ഒമറും അഫ്ഗാനില്‍ തന്നെ
വാഷിംഗ്ടണ്‍: മുല്ലാ ഒമറും ഒസാമ ബിന്‍ ലാദനും അഫ്ഗാനിസ്ഥാനില്‍ തന്നെയാണുള്ളതെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫെല്ഡ് പറഞ്ഞു.
അവര്‍ അഫ്ഗാനില്‍ തന്നെയുണ്ടെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് യുഎസ് സേന തിരച്ചില്‍ തുടരുന്നത്. മറ്റ് ചില സ്ഥലങ്ങളിലും തിരച്ചില്‍ നടത്തുന്നുണ്ട്.
അല്‍ കൊയ്ദയുമായി ബന്ധമുള്ള ഒരു തീവ്രവാദ സംഘടനയുമായി ഏറ്റുമുട്ടുന്ന ഫിലിപ്പൈന്‍സ് സേനയെ സഹായിക്കാനായി കൂടുതല്‍ യുഎസ് സൈനികരെ അയച്ചിട്ടുണ്ടെന്ന് റംസ്ഫെല്ഡ് പറഞ്ഞു.