കാസിനൊ ഹോട്ടല്‍ സ്വിറ്റ്സര്‍ലന്റ് ഭക്ഷ്യ മേള യ്ക്ക്
കൊച്ചി: കേരളത്തിലെ കാസിനൊ ഹോട്ടല്‍സ് സ്വിറ്റ്സര്‍ലന്റില്‍ ജനവരി 25 ന് നടക്കുന്ന ഭക്ഷ്യമേളയില്‍ പങ്കെടുക്കും.
കേരളത്തിന്റെ പ്രത്യേക ഭക്ഷണങ്ങളായ കള്ളപ്പം, ഇടിയപ്പം, തട്ട് ദോശ, ഇഡ്ഡലി, മദ്ധ്യ തിരുവിതാംകൂറിലെ മീന്‍കറി, കോഴിയും താറാവും പൊരിച്ചത് എന്നീ വിഭവങ്ങള്‍ കാസിനൊ മേളയില്‍ ഒരുക്കും. ഹോട്ടല്‍ ജനറല്‍ മാനേജര്‍ ജി. പ്രേംനാഥ് അറിയിച്ചതാണിക്കാര്യം.
സ്വിറ്റ്സര്‍ലന്റിലെ സെന്റ് മോറിറ്റ്സിലാണ് മേള. ലോകത്ത് എമ്പാടുമുള്ള ഒമ്പത് ഹോട്ടലുകളാണ് മേളയില്‍ പങ്കെടുക്കുന്നത്. വേള്‍ഡ് ഗോര്‍മറ്റ് ക്ലബാണ് മേള സംഘടിപ്പിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള പാചകക്കാര്‍ക്ക് പരസ്പരം പാചകരീതികള്‍ പരിചയപ്പെടുത്താനുള്ള അവസരമാണ് മേള ഒരുക്കുന്നത്.












Click it and Unblock the Notifications