മുഷറഫ് ഇനിയും നടപടിയെടുക്കണം : പവല്‍
ദില്ലി: തീവ്രവാദത്തിനെതിരെ പാകിസ്താനോട് കൂടുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ യുഎസ് സ്റേറ്റ് സെക്രട്ടറി കോളിന് പവല്‍ ആവശ്യപ്പെട്ടു. ഏഷ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ പവല്‍ ജനവരി 18 വെളളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള തീവ്രവാദം അവസാനിപ്പിക്കാന്‍ കൂടുതല്‍ നടപടിയെടുക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് പവല്‍ അനുകൂലമായാണ് പ്രതികരിച്ചത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഭാഷണങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള വഴിയിലാണ് ഞങ്ങള്‍. പക്ഷെ അത് സുഗമമായി മുന്നോട്ട് പോകണമെങ്കില്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ നടപടികളുണ്ടാവണം. - പവല്‍ വ്യക്തമാക്കി.
നേരത്തെ പ്രധാനമന്ത്രി വാജ്പേയി, ദേശീയ സുരക്ഷാഉപദേശകന്‍ ബ്രജേഷ് മിശ്ര എന്നിവരുമായി പവല്‍ ചര്‍ച്ചനടത്തി. ഇന്ത്യയും പാകിസ്താനും തമ്മില്‍ പരസ്പരവിശ്വാസം വളര്‍ത്താനുള്ള മാര്ങ്ങളെക്കുറിച്ചായിരുന്നു പവല്‍ ഇവരുമായി ചര്‍ച്ചചെയ്തത്.
ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ട 20 കുറ്റവാളികളില്‍ 14 പേര് ഇന്ത്യന്‍ പൗരന്മാരാണ്. ഇവരെ ഇന്ത്യയ്ക്ക് കൈമാറില്ല എന്ന് മുഷറഫ് പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ മുഷറഫ് ശരിയായ നടപടികളെടുക്കും. - പവല്‍ അറിയിച്ചു. ഇവര്‍ തീവ്രവാദം, തട്ടിക്കൊണ്ടുപോകല്‍, മയക്കമരുന്ന് കടത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്പ്പെട്ടിരുന്നവരാണിവര്. ഇവരെല്ലാം പിടിക്കപ്പെടേണ്ട കുറ്റവാളികളാണ്. ഇവരാരും കറാച്ചിയിലെ ഗുഹകളില്‍ ഒളിച്ചിരിക്കുന്നവരല്ല. കറാച്ചിയില്‍ ഗുഹകളില്ല. ഇവരെയെല്ലാം പാകിസ്താന് ഭരണകൂടത്തിന് അറിയാം. - പവല്‍ പറഞ്ഞു.
പാകിസ്താന് പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ പ്രസംഗം വളരെ നല്ല രീതിയിലാണ് ഇന്ത്യ സ്വാഗതം ചെയ്തത്. മുഷറഫ് തീവ്രവാദത്തിനെതിരെ സ്വാഗതാര്‍ഹമായ നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. ഇതുവരെ 1900 തീവ്രവാദികളെ പിടികൂടിയിട്ടുണ്ട്. - പവല്‍ വിശദമാക്കി.
-
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില












Click it and Unblock the Notifications