പാര്‍ട്ടിപത്രം പത്രാധിപരെ വെട്ടി!
തിരുവനന്തപുരം : ചീഫ് എഡിറ്ററുടെ പ്രസ്താവന പാര്‍ട്ടി പത്രം വെട്ടി നിരത്തി. ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടന്നെന്ന വി എസ് അച്യുതാനന്ദന്റെ പ്രസ്താവന പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചില്ല. ദേശാഭിമാനിയുടെ മുഖ്യപത്രാധിപരാണ് വി എസ് അച്യുതാനന്ദന്‍.
ആലപ്പുഴ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജി സുധാകരന്റെ വര്‍ണചിത്രവും വിശദമായ ജീവചരിത്രവും ദേശാഭിമാനി പ്രസിദ്ധീകരിച്ചതിന്റെ പിറ്റേന്നാണ് സമ്മേളനത്തിലാകെ കുഴപ്പമായിരുന്നെന്ന് പത്രാധിപര്‍ പ്രസ്താവിച്ചത്. സമാന്തര പാനല്‍ പാര്‍ട്ടി വിലക്കിയിട്ടും ആലപ്പുഴയില്‍ ചിലര്‍ പാര്‍ട്ടി നിര്‍ദ്ദേശം ബോധപൂര്‍വം ലംഘിച്ചെന്നാണ് അദ്ദേഹം ബുധനാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞത്. തന്റെ പൂര്‍വചരിത്രവും അനുഭവിച്ച കഷ്ടപ്പാടുകളും അദ്ദേഹം വാര്‍ത്താ ലേഖകര്‍ക്കു മുമ്പില്‍ നിരത്തി.
അച്യുതാനന്ദനില്‍ നിന്നും ഒരിക്കലും ആരും പ്രതീക്ഷിക്കാത്ത നീക്കമായിരുന്നു അത്. മാരാരിക്കുളത്തു പരാജയപ്പെട്ടപ്പോള്‍ പോലും അളന്നുതൂക്കി വാക്കുകള്‍ പ്രയോഗിച്ച നേതാവാണ് അച്യുതാനന്ദന്‍. ആലപ്പുഴയിലെ അപ്രതീക്ഷിതമായ തിരിച്ചടിയെക്കുറിച്ച് പരസ്യ വിമര്‍ശനത്തിനു തയ്യാറായെന്നു മാത്രമല്ല, പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ടെന്നു വാര്‍ത്താ ലേഖകരോട് സമ്മതിക്കുകയും ചെയ്തു. മറ്റെല്ലാ മാദ്ധ്യമങ്ങളിലും വന്‍വാര്‍ത്താ പ്രാധാന്യം നേടിയ ആ വാര്‍ത്ത പക്ഷേ, പാര്‍ട്ടി പത്രം വെളിച്ചം കാണിച്ചില്ല.












Click it and Unblock the Notifications