കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയ്യെങ്കില്‍ കളഞ്ഞിട്ടു പോകണം- ലീഡര്‍

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍ : ആന്റണിയ്ക്കു വയ്യെങ്കില്‍ കളഞ്ഞിട്ടു പോകണമെന്ന് ലീഡര്‍. മികച്ച ഭൂരിപക്ഷ നല്‍കി യുഡിഎഫിനെ അധികാരത്തിലേറ്റിയ ജനങ്ങളെ ഇങ്ങനെ പീഡിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂര്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഐഗ്രൂപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കരുണാകരന്‍. ആദ്യമായാണ് സ്ഥാനമൊഴിയണമെന്ന് ആന്റണിയോട് അദ്ദേഹം പരസ്യമായി ആവശ്യപ്പെടുന്നത്.

പ്രസംഗത്തിലുടനീളം ആന്റണിയെ ലീഡര്‍ നിശിതമായി വിമര്‍ശിച്ചു. ഭരിക്കാന്‍ അറിയില്ലെങ്കില്‍ എത്രയും വേഗം ആന്റണി സ്ഥാനമൊഴിയണം. സര്‍ക്കാരിന്റെ വഴിപിഴച്ച പോക്കിനെ കൊക്കില്‍ ജീവനുളളടത്തോള കാലം താന്‍ എതിര്‍ക്കും- ലീഡര്‍ മുന്നറിയിപ്പു നല്‍കി.

സര്‍ക്കാര്‍ നന്നാകാതെ താന്‍ നയം മാറ്റില്ല. മുന്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളാണ് ആന്റണിയും പിന്തുടരുന്നത്. ജീവനക്കാരും പൊലീസും ജനങ്ങളും നിരന്തരമായി പീഡിപ്പിക്കപ്പെടുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെയുളള കളളക്കേസുകള്‍ പിന്‍വലിച്ചിട്ടില്ലെന്ന് ലീഡര്‍ ആരോപിച്ചു. എന്നാല്‍ മാര്‍ക്സിസ്റുകാര്‍ക്കെതിരെയുളള ക്രിമിനല്‍ കേസുകള്‍ പോലും ഈ സര്‍ക്കാര്‍ പിന്‍വലിച്ചു. നായനാരുടെ പൊലീസിനെ ഉപയോഗിച്ച് ആന്റണി കോണ്‍ഗ്രസുകാരെ ഒതുക്കുകയാണ്. മരണം വരെ ഇതിനെതിരെ താന്‍ പോരാടുമെന്ന് ലീഡര്‍ മുന്നറിയിപ്പു നല്‍കി.

സിപിഎമ്മിലെ ഗ്രൂപ്പു പോര് മൂത്തിരിക്കുന്ന സമയമാണ്. ഇപ്പോഴാണ് അവരെ രാഷ്ട്രീയമായി തകര്‍ക്കാന്‍ ഏറ്റവും പറ്റിയ സമയം. പക്ഷേ നമ്മുടെ ആള്‍ക്കാര്‍ക്ക് അതിനൊന്നും സമയമില്ല. കരുണാകരന്‍ പറഞ്ഞു.

ഇവന്‍ എന്റെ പ്രിയ പുത്രന്‍

മുരളീധരന്‍ തന്റെ പുത്രനാണെന്ന് കരുണാകരന്‍ ഉമ്മന്‍ ചാണ്ടിയെ ഓര്‍മ്മിപ്പിച്ചു. ഉമ്മന്‍ ചാണ്ടിക്ക് താക്കീതു നല്‍കിക്കൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. ഗ്രൂപ്പില്ലാത്ത കെപിസിസി പ്രസിഡന്റിനെ കരുണാകരന്‍ അനുസരിക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയ്ക്കു മറുപടിയാണ് ഈ താക്കീത്.

മുരളി ഐ ഗ്രൂപ്പുകാരനാണെന്നതില്‍ ഉമ്മന്‍ചാണ്ടിക്കോ അനുയായികള്‍ക്കോ സംശയം വേണ്ട. എന്റെ മകനാണ് മുരളിയെന്ന് ചാണ്ടി മനസിലാക്കേണ്ട സമയമായിരിക്കുന്നു. മറ്റെന്തെങ്കിലും ചിന്ത മനസിലുണ്ടെങ്കില്‍ അതു കളയണം. ലീഡര്‍ തറപ്പിച്ചു പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X