മുല്ലപ്പെരിയാര്‍ ഉയരം കൂട്ടാം: ജലകമ്മീഷന്
ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉയരം 142 അടിയാക്കി ഉയര്‍ത്താമെന്ന് കേന്ദ്ര ജലകമ്മീഷന് സുപ്രീംകോടതിയെ അറിയിച്ചു. ജനവരി 18 വെള്ളിയാഴ്ച ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്കിയ കേസിന്റെ ഭാഗമായാണ് സുപ്രീംകോടതിയില്‍ കേന്ദ്രജലകമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്.
ഉയരം കൂട്ടണമെന്ന തമ ിഴ്നാടിന്റെ ആവശ്യത്തിന്മേല് സുപ്രീംകോടതി ജലകമ്മീഷന്റെ അഭിപ്രായം തേടിയിരുന്നു. ജസ്റിസുമാരായ സന്തോഷ് ഹെഗ്ഡെ, എസ്.എം. ഫുക്കാന് എന്നിവരടങ്ങുന്ന ഡിവിഷന് ബഞ്ചാണ് കേസ് പരിശോധിക്കുന്നത്.
കേസിന്റെ വാദം ഇനി ഒരാഴ്ച കഴിഞ്ഞേ ഉണ്ടാകൂ. ഈ കേസില്‍ കക്ഷി ചേര്‍ന്നിട്ടുള്ള കേരളം ഡാമിന്റെ ഉയരം 136അടിയില്‍ കൂട്ടാതിരിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തിവരുന്നതിനിടയിലാണ് കേന്ദ്രജലകമ്മീഷന്റെ ഈ അഭിപ്രായം.
മുല്ലപ്പെരിയാറിന്റെ ഉയരം 136 അടിയില്‍ കൂട്ടാതിരിക്കാന്‍ കേരളസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിവരികയാണ്. പക്ഷെ കേന്ദ്രസര്‍ക്കാരിന്റെയും സുപ്രീംകോടതിയുടെയും പരിഗണനയിലിരിക്കുന്ന കേസില്‍ കേരളത്തിന്റെ നിയമം നിലനില്‍ക്കുമോ എന്നറിയില്ല.
മുല്ലപ്പെരിയാര്‍ - വിവരങ്ങള്‍
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉയരം 160 അടി.
വെള്ളം സംഭരിക്കാവുന്ന പരമാവധി ഉയരം 154 അടി.
സുരക്ഷിതത്വം കണക്കിലെടുത്ത് വെള്ളം സംഭരിക്കാവുന്ന പരമാവധി ഉയരം 136 അടി.
ഒടുവില്‍ ജലനിരപ്പ് 136 അടി എത്തിയത് 1999 ല്‍
2002 ജനവരിയില്‍ ജലനിരപ്പ് 120 അടി.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications