മുല്ലപ്പെരിയാര്‍: നിയമനിര്‍മ്മാണം വരുന്നു
ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയ്ക് താഴെ നിറുത്താനായി കേരളസര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തും.
മുല്ലപ്പെരിയാര്‍ സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുന്നത് നിലനില്‍ക്കുമോയെന്ന് നിയമോപദേശം തേടിയിരുന്നു. ഇതിന് തടസമില്ലെന്ന മറുപടിയാണ് സര്‍ക്കാര്‍ നിയോഗിച്ച വക്കീലായ കപില്‍ സിബില്‍ നല്‍കിയത്. കാവേരീ നദീജല പ്രശ്നത്തിലും കപില്‍ സിബിലിനെ കേരളത്തിന്റെ വക്കീലായി നിയോഗിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ നിയമനിര്മ്മാണമുണ്ടാവുമെന്ന് ജലസേചന വകുപ്പ് മന്ത്രി ടി. എം. ജേക്കബ് വ്യക്തമാക്കി.
സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങളില്‍ സംസ്ഥാനങ്ങള്‍ നിയമനിര്‍മ്മാണം നടത്തുന്നത് തെറ്റല്ലെന്ന് സുപ്രീം കോടതി തന്നെ പലകേസുകളിലും വ്യക്തമാക്കിയിട്ടുണ്ടെന്ന് കപില്‍ സിബില്‍ വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ ജലനിരപ്പ് സംബന്ധിച്ച് നിയമനിര്‍മ്മാണം നടത്തണമെന്ന് കേരളത്തിലെ വിവിധ രാഷ്ട്രീയ കക്ഷികള്‍ ആവശ്യമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനം നിയമോപദേശം തേടിയത്.
മുല്ലപ്പെരിയാര്‍ - വിവരങ്ങള്‍
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉയരം 160 അടി.
വെള്ളം സംഭരിക്കാവുന്ന പരമാവധി ഉയരം 154 അടി.
സുരക്ഷിതത്വം കണക്കിലെടുത്ത് വെള്ളം സംഭരിക്കാവുന്ന പരമാവധി ഉയരം 136 അടി.
ഒടുവില്‍ ജലനിരപ്പ് 136 അടി എത്തിയത് 1999 ല്‍
2002 ജനവരിയില്‍ ജലനിരപ്പ് 120 അടി.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications