ശബരിമല: അന്വേഷണം ആവശ്യപ്പെടുമെന്ന് മന്ത്രി
തിരുവനന്തപുരം: മകരവിളക്കിന് ശേഷം പമ്പയിലുണ്ടായ അനിഷ്ടസംഭവങ്ങളെ കുറിച്ച് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് ദേവസ്വം മന്ത്രി ജി. കാര്‍ത്തികേയന്‍പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പമ്പയിലുണ്ടായ നിര്‍ഭാഗ്യകരമായ സംഭവത്തില്‍ സര്‍ക്കാരിനുവേണ്ടി അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. മകരവിളക്കുവരെ യാതൊരു പരാതിയുമില്ലാതെയാണ് കാര്യങ്ങള്‍ നീങ്ങിയത്. അത്രയ്ക്ക് വിപുലമായ ഒരുക്കങ്ങളാണ് സര്‍ക്കാര്‍ നടത്തിയിരുന്നത്. എന്നാല്‍ മകരവിളക്കിന്റെ പിറ്റേന്ന് കാര്യങ്ങള്‍ എന്തുകൊണ്ടാണ് ഇങ്ങിനെയായത് എന്നറിയില്ല. - മന്ത്രി പറഞ്ഞു.
നിലയ്ക്കലെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് പമ്പയിലേക്ക് വാഹനങ്ങളെ കടത്തിവിടാത്തതാണ് പ്രശ്നമായത്. അതേസമയം തന്നെ അയ്യപ്പന്മാര്‍ക്ക് പമ്പയില്‍ നിന്ന് പോകാന്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ ഉണ്ടായതുമില്ല. ഇതിനെ തുടര്‍ന്ന് 14ഉം 16ഉം മണിക്കൂറുകള്‍ അയ്യപ്പന്‍മാര്‍ക്ക് പമ്പയില്‍ കാത്തുകെട്ടി കിടക്കേണ്ടിവന്നു. ഇതേത്തുടര്‍ന്നാണ് അയ്യപ്പന്മാര്‍ അക്രമാസക്തരായത്. - അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ വര്‍ഷം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം അയ്യപ്പന്മാര്‍ കൂടുതല്‍ എത്തിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് വാഹനങ്ങള്‍ അയക്കാത്തത് മനപ്പൂര്‍വമായിരുന്നോയെന്ന കാര്യം പ്രധാനമായും അന്വേഷിക്കുമെന്ന് കാര്‍ത്തികേയന്‍ പറഞ്ഞു.












Click it and Unblock the Notifications