മകളുടെ ഓര്‍മ്മയ്ക്ക് സുരേഷ്ഗോപിയുടെ സമ്മാനം
കോഴിക്കോട്: കാറപകടത്തില്‍ മരിച്ച മകളുടെ ഓര്‍മ്മയ്ക്ക് നടന് സുരേഷ്ഗോപിയുടെ സ്നേഹസമ്മാനം. സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കിരീടം നേടുന്ന ജില്ലയ്ക്ക് അടുത്ത വര്‍ഷം മുതലാണ് ഈ ട്രോഫി സമ്മാനിക്കുക.
കാറപകടത്തില്‍ കൊല്ലപ്പെട്ട മകള്‍ ലക്ഷ്മിയുടെ ഓര്‍മ്മയ്ക്കാണ് ഈ പുരസ്കാരം. കേരളസര്‍വകലാശാല കലാമേളയില്‍ ഓവറോള്‍ കിരീടം നേടുന്ന കോളേജിന് ലക്ഷ്മിയുടെ പേരില്‍ നേരത്തെ ട്രോഫി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം യുവജനോത്സവവേദി സന്ദര്‍ശിച്ചപ്പോള്‍ സുരേഷ്ഗോപിയാണ് സംസ്ഥാനസ്കൂള്‍ യുവജനോത്സവത്തിന് ട്രോഫി നല്കുന്ന കാര്യം അറിയിച്ചത്.
ലക്ഷ്മി ഒരു നര്‍ത്തകിയായി വളര്‍ന്നുവരുന്നതും കലോത്സവങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടുന്നതും എന്റെ വലിയ ആഗ്രഹമായിരുന്നു. നര്‍ത്തകി കൂടിയായ നടി അമല അവളെ ചിലങ്കയണിയിച്ച് അനുഗ്രഹിച്ചതാണ്. എന്നാല്‍ ചുവടുറയ്ക്കും മുമ്പ് എന്റെ മോള് പോയി. എന്റെ പൊന്നുമോളുടെ പേരില്‍ ഒരു സമ്മാനം, അത്രയേയുള്ളൂ. - പറഞ്ഞുനിര്‍ത്തുമ്പോള്‍ സുരേഷ്ഗോപിയുടെ കണ്ണുകള്‍ നനഞ്ഞു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications