കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകളുടെ ഓര്‍മ്മയ്ക്ക് സുരേഷ്ഗോപിയുടെ സമ്മാനം

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കാറപകടത്തില്‍ മരിച്ച മകളുടെ ഓര്‍മ്മയ്ക്ക് നടന്‍ സുരേഷ്ഗോപിയുടെ സ്നേഹസമ്മാനം. സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കിരീടം നേടുന്ന ജില്ലയ്ക്ക് അടുത്ത വര്‍ഷം മുതലാണ് ഈ ട്രോഫി സമ്മാനിക്കുക.

കാറപകടത്തില്‍ കൊല്ലപ്പെട്ട മകള്‍ ലക്ഷ്മിയുടെ ഓര്‍മ്മയ്ക്കാണ് ഈ പുരസ്കാരം. കേരളസര്‍വകലാശാല കലാമേളയില്‍ ഓവറോള്‍ കിരീടം നേടുന്ന കോളേജിന് ലക്ഷ്മിയുടെ പേരില്‍ നേരത്തെ ട്രോഫി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം യുവജനോത്സവവേദി സന്ദര്‍ശിച്ചപ്പോള്‍ സുരേഷ്ഗോപിയാണ് സംസ്ഥാനസ്കൂള്‍ യുവജനോത്സവത്തിന് ട്രോഫി നല്കുന്ന കാര്യം അറിയിച്ചത്.

Sureshgopiലക്ഷ്മി ഒരു നര്‍ത്തകിയായി വളര്‍ന്നുവരുന്നതും കലോത്സവങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടുന്നതും എന്റെ വലിയ ആഗ്രഹമായിരുന്നു. നര്‍ത്തകി കൂടിയായ നടി അമല അവളെ ചിലങ്കയണിയിച്ച് അനുഗ്രഹിച്ചതാണ്. എന്നാല്‍ ചുവടുറയ്ക്കും മുമ്പ് എന്റെ മോള് പോയി. എന്റെ പൊന്നുമോളുടെ പേരില്‍ ഒരു സമ്മാനം, അത്രയേയുള്ളൂ. - പറഞ്ഞുനിര്‍ത്തുമ്പോള്‍ സുരേഷ്ഗോപിയുടെ കണ്ണുകള്‍ നനഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X