നാളികേര ടെകനോളജി മിഷന് കേന്ദ്ര അംഗീകാരം
കൊച്ചി: നാളികേര ടെക്നോളജി മിഷന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ ഹോര്‍ട്ടികള്‍ച്ചറല്‍ ഡിവിഷനാണ് ഇത് വ്യക്തമാക്കിയത്. നടപ്പ് പദ്ധതിയില്‍ നാലുകോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി വാജ് പേയിയുടെ കുമരകം പാക്കേജില്‍ ഉറപ്പ് നല്‍കിയിരുന്നതാണ് നാളികേര ടെക്നോളജി മിഷനുള്ള അംഗീകാരം.
ഉത്പാദന ക്ഷമത കൂട്ടല്‍, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വികസിപ്പിക്കല്‍, തെങ്ങ് രോഗം നിയന്ത്രിയ്കല്‍, ഉപോല്പന്നങ്ങളുടെ വികസനം വിപണനം എന്നിവയ്ക് പദ്ധതിയില്‍ ഊന്നല്‍ നല്‍കും.
ഉത്പാദനം കൂട്ടാന്‍ കര്‍ഷകര്‍ക്ക് ധനസഹായം, സഹകരണസംഘങ്ങള്‍ക്കും കരകൗശല മേഖലയ്കും ധനസഹായം നല്‍കാനുള്ള പദ്ധതികള്‍ എന്നിവയും നടപ്പാക്കാന്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നു. ചിരട്ട, ചകിരി തുടങ്ങിയവകൊണ്ട് വാണിജ്യ പ്രധാനമായ ഉല്പന്നള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്ന പദ്ധതിയും വിഭാവനം ചെയ്യുന്നുണ്ട്.












Click it and Unblock the Notifications