കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക അച്ചടക്കം: ഉത്തരവിറങ്ങി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സാമ്പത്തിക അച്ചടക്കം നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി. കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ആദായകരമായ സ്കൂളുകള്‍ പൂട്ടും. ഈ വിഭാഗത്തിലുള്ള 2000ലേറെ സ്കൂളുകള്‍ ഇക്കൊല്ലം പൂട്ടും.

അധിക ജീവനക്കാരെ കണ്ടെത്താന്‍ പേഴ്സണല്‍- ഭരണപരിഷ്കാരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ധന(വ്യയം) സെക്രട്ടറി എന്നിവരുള്‍പ്പെട്ട സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വകുപ്പ് സെക്രട്ടറി-തലവന്‍ എന്നിവരുമായി കൂടിയാലോചിച്ച് ഏപ്രില്‍ ഒന്നിനകം റിപ്പോര്‍ട്ട് നല്കും. ഇതിന്റെ അടിസ്ഥാനത്തില്‍ അധികജീവനക്കാരെ പുനര്‍വിന്യസിക്കും.

ജീവനക്കാര്‍ക്ക് ജോലിയില്‍ നിന്ന് മാറിനില്‍ക്കല്‍ പദ്ധതി നടപ്പാക്കും. ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് 75 ശതമാനം ശമ്പളവും ഡിഎയും ആദ്യവര്‍ഷം ലഭിക്കും. രണ്ടാം വര്‍ഷം 50 ശതമാനം ലഭിക്കും. ഗൃഹനിര്‍മ്മാണം, വാഹനം, കമ്പ്യൂട്ടര്‍ എന്നിവയ്ക്കുള്ള വായ്പ ഈ വര്‍ഷം നല്കില്ല. എയ്ഡഡ-് പ്ലസ്ടു അധ്യാപകര്‍ക്ക് തസ്തിക സൃഷ്ടിച്ച തീയതി മുതലുള്ള ശമ്പളം ഭാവിയില്‍ നല്കും. പുതിയ നിയമനങ്ങള്‍ക്ക് ആദ്യരണ്ടുവര്‍ഷം അടിസ്ഥാനശമ്പളം മാത്രമേ നല്കൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X