ഹരി നമ്പൂതിരിപ്പാട് ഗുരുവായൂര്‍ തന്ത്രി
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര തന്ത്രിമാരുടെ കുടുംബമായ ചേന്നാസ് മനയിലെ ഹരി നമ്പൂരിതിപ്പാട് താന്ത്രികവൃത്തിയിലേക്ക് പ്രവേശിച്ചു. ഗുരുവായൂരപ്പന്റെ പന്തീരടി പൂജ ചെയ്തുകൊണ്ടാണ് ഹരിനമ്പൂതിരിപ്പാട് താന്ത്രികവൃത്തിയിലേക്ക് കടന്നത്.
പൂജ നടത്തുന്ന തന്ത്രികുടുംബത്തിലെ അഞ്ചാമത്തെ അംഗമാണ് ഹരി നമ്പൂതിരിപ്പാട്. പ്രധാനതന്ത്രി ചേന്നാസ് രാമന്‍ നമ്പൂതിരി, ചേന്നാസ് വാസുദേവന്‍ നമ്പൂതിരിപ്പാട്, ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാട് എന്നിവരാണ് മറ്റ് തന്ത്രിമാര്‍.
ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ഹരി നമ്പൂതിരിപ്പാട് കക്കാട് വാസുദേവന്‍ നമ്പൂതിരിയില്‍ നിന്നാണ് പൂജഅഭ്യസിച്ചത്.












Click it and Unblock the Notifications