ലാദന്‍ മരിച്ചു; ലാദന്‍ ജീവിക്കുന്നു
വാഷിംഗ്ടണ്‍: ഒസാമ ബിന്‍ ലാദന്‍ എവിടെയെന്ന കാര്യത്തില്‍ വ്യക്തമായ ഒരു ഉത്തരം ആര്‍ക്കും നല്കാന്‍ കഴിയുന്നില്ല. വൃക്കരോഗം മൂലം ഒസാമ ബിന്‍ ലാദന്‍ മരിച്ചിരിക്കാമെന്ന് ജനവരി 19 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പാക് പട്ടാളമേധാവി മുഷറഫ് അറിയിച്ചു.
അമേരിക്ക താലിബാന്‍ സര്‍ക്കാരിനെ സ്ഥാനഭ്രഷ്ടമാക്കുകവഴി പകുതി വിജയിച്ചു. പക്ഷെ പൂര്‍ണ്ണമായും വിജയിച്ചുവെന്ന് പറയാറായിട്ടില്ല. ഇതുവരെ ബിന്‍ലാദനെയും ഒമറിനെയും കണ്ടെത്താന്‍ അമേരിക്കയ്ക്ക് കഴിഞ്ഞില്ല. - മുഷറഫ് പറഞ്ഞു.
അതേ സമയം ബിന്‍ ലാദന്‍ വൃക്കരോഗം മൂലം മരിച്ചിരിക്കാമെന്ന മുഷറഫിന്റെ അഭിപ്രായത്തോട് യോജിക്കാന്‍ കഴിയില്ലെന്ന് യുഎസ് ആര്‍മി ജനറല്‍ ടോമ്മി ഫ്രാങ്ക്സ് പറഞ്ഞു. ബിന്‍ ലാദന്‍ ജീവിച്ചിരിക്കാം, മരിച്ചിരിക്കാം, അദ്ദേഹം അഫ്ഗാനിസ്ഥാനില്‍ ഉണ്ടായിരിക്കാം. ഇല്ലായിരിക്കാം. അതൊന്നും ഇപ്പോള്‍ തനിക്കറിയില്ല. പക്ഷെ ബിന്‍ ലാദന് അധികനാള്‍ ഒളിച്ചുകഴിയാന്‍ മാത്രം വലിയതല്ല ഈ ലോകമെന്ന് അദ്ദേഹം പറഞ്ഞു.
യുഎസ് പട്ടാളം അല്‍ക്വെയ്ദയുടെയും താലിബാന്റെയും ഗുഹകളും താവളങ്ങളും ഒന്നൊന്നായി പരിശോധിച്ചുവരികയാണ്. - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications